
കല്ലമ്പലം:ചാവർകോട് സി.എച്ച്.എം കോളേജിലെ ജീവകാരുണ്യ സംഘടനയായ കനിവും, കോളേജിലെ എൻ.എസ്.എസ് യൂണിറ്റും ചേർന്ന് ഇലകമൺ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ സെന്ററിലേക്ക് വീൽചെയർ,എയർബെഡ്, വാക്കിംഗ് സ്റ്റിക്ക് മുതലായവ കൈമാറി. അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.മെറ്റ്ക്കാ ചെയർമാൻ സൈൻലുദ്ദീൻ പൂന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.സി.എച്ച്.എം കോളേജ് പ്രിൻസിപ്പൽ ഡോ.ശ്രീധരൻ സ്വാഗതവും റീനാ ആർ.പിള്ള നന്ദിയും പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് സൂര്യ,വൈസ് പ്രസിഡന്റ് ലൈജു രാജ്, തോണിപ്പാറ മെഡിക്കൽ ഓഫീസർ ഡോ.സുജിത്ത്,ഷിഹാബുദ്ദീൻ,ഷാജഹാൻ,കാസിം അൻസാരി, മുഹമ്മദ് രാജാ,വാർഡ് മെമ്പർ സെൻസി,അനിൽകുമാർ,ഡോ.സിറാജുദ്ദീൻ,ഷൈലജ,റഫീക്ക ബീഗം തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: ഇലകമൺ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ സെന്ററിലേക്ക് ഉപകരങ്ങൾ കൈമാറുന്നതിന്റെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിക്കുന്നു