camp

ചിറയിൻകീഴ്: സേവാഭാരതി അഴൂർ പഞ്ചായത്ത് സമിതിയും ലയൺസ് ക്ലബ് ഒഫ് ട്രിവാൻഡ്രം മജസ്റ്റിയും സംയുക്തമായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി, നന്ദാവനം ശ്രീനേത്ര കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്തു.അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സേവാഭാരതി അഴൂ‌ർ പഞ്ചായത്ത് പ്രസിഡന്റ് സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ട്രിവാൻ‌ഡ്രം മജസ്റ്റി പ്രസിഡന്റ് സുരേഷ് പിള്ള,സെക്രട്ടറി ഡോ.ഇർഷാദ് ഹസൻ,ആർ.എസ്.എസ് പോത്തൻകോട് ഖണ്ഡ് സഹകാര്യ വാഹക് നാഗപ്പൻ, അഴൂർ ഗ്രാമപഞ്ചായത്തംഗം അനിൽ.കെ.എസ് നാഗർനട എന്നിവർ പങ്കെടുത്തു. സേവാഭാരതി അഴൂർ പഞ്ചായത്ത് സെക്രട്ടറി സാബുലാൽ.ജി സ്വാഗതവും ആർ.എസ്.എസ് പോത്തൻകോട് ഖണ്ഡ് വിദ്യാർത്ഥി പ്രമുഖ് ജയശങ്കർ നന്ദിയും പറഞ്ഞു.