
ആറ്റിങ്ങൽ: എൽ.ഐ.സിയെ പൂർണമായും സ്വാകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക,ഡയറക്ട് മാർക്കറ്റിംഗ് നിറുത്തലാക്കുക,ഐ.ആർ.ഡി.എയുടെ കരട് റിപ്പോർട്ട് പിൻവലിക്കുക,റിന്യൂവൽ കമ്മീഷൻ പഴയ പടിയാക്കുക,കമ്മീഷനിൽ റിബേറ്റ് നൽകി ബീമസുഖം ഇൻഷ്വറൻസ് എക്സ്ചേഞ്ച് നടപ്പാക്കാനുള്ള തീരുമാനം പിൻവലിക്കുക, ഇ ഇൻഷ്വറൻസ് പോളിസികൾ നിറുത്തലാക്കുക,ഇൻഷ്വറൻസ് മേഖലയിൽ എല്ലാ ഇടപാടുകൾക്കും ജി.എസ്.ടി ഒഴിവാക്കുക,ക്ലബ് സി.എൽ.ഐ.എ മ്യൂച്വൽ ഫണ്ട് ഏജന്റുമാരുടെ തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ച് നിയമം കൊണ്ടുവരാനായി അഖിലേന്ത്യാതലത്തിൽ എം.പിമാർക്ക് എൽ.ഐ.സി.എ.ഒ.ഐയുടെ ആഭിമുഖ്യത്തിൽ നിവേദനം നൽകുന്നതിന്റെ ഭാഗമായി അഡ്വ.അടൂർ പ്രകാശിന് ഭാരവാഹികൾ നിവേദനം നൽകി. ഡിവിഷൻ സെക്രട്ടറി ബി.ഷാജി,ഡിവിഷൻ കൗൺസിൽ അംഗങ്ങളായ വഞ്ചിയൂർ ഉദയകുമാർ,വി.ശശി,കൗൺസിലർ ഗ്രാമം ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.