kova

കോവളം : 23 മാസം കൊണ്ട് 500 കോടി രൂപയുടെ അഴിമതിക്ക് കളമൊരുക്കിയ മേയറും ഇതു ചോദിച്ചാൽ കാബേറേ നൃത്തം ചവിട്ടുന്ന ഡെപ്യൂട്ടി മേയറും ഏതാനും കൗൺസിലർമാരും ചേർന്ന് നഗരസഭ കോർപ്പറേഷനെ തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമമാക്കി മാറ്റിയതായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ പറഞ്ഞു.കോവളം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൗരവിചാരണ പരിപാടിയുടെ സമാപന സമ്മേളനം ചപ്പാത്ത് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുബോധൻ.മണ്ഡലം പ്രസിഡന്റ്‌ ഹൈസന്ത് ലോയ്‌സ് അദ്ധ്യക്ഷനായിരുന്നു.കോൺഗ്രസ് നേതാക്കളായ കോളിയൂർ ദിവാകരൻ നായർ,വിൻസെന്റ് ഡി. പോൾ,എൻ.ജെ.പ്രഫുലചന്ദ്രൻ, അഡ്വ. അഭിലാഷ്,വെങ്ങാനൂർ ശ്രീകുമാർ, വിനോദ് കോട്ടുകാൽ, കുഴിവിള ശശി, കോട്ടുകാൽ ഗോപി,മംഗലത്തുകോണം തുളസി, സുധാകരൻ, വട്ടവിള വിജയൻ, ബിനു, സുധീർ, ചൊവ്വര രാജൻ,ശരത്, വേണു, ചപ്പാത്തു രാജൻ തുടങ്ങിയവർ സംസാരിച്ചു.