uroottambalam-up-school

മലയിൻകീഴ് : ഊരൂട്ടമ്പലം ഗവ.യു.പിസ്കൂൾ അയ്യങ്കാളി പഞ്ചമി സ്മാരക സ്കൂളായി മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ 2ന് പുനർനാമകരണം നിർവഹിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ഐ.ബി.സതീഷ്.എം.എൽ.എ പറഞ്ഞു.4 കോടി 35 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഊരൂട്ടമ്പലം എൽ.പി,യു.പി.പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്നലെ മുതൽ ഡിസംബർ 2 വരെ ചരിത്രപ്രദർശനം,വിവിധ സാംസ്കാരിക പരിപാടികൾ,കലാപരിപാടികൾ,സെമിനാറുകൾ എന്നിവയുണ്ടാകുമെന്നും എം.എൽ.എ.പറഞ്ഞു. കേരള നവോത്ഥാനത്തിന്റെ വർത്തമാനവും തുടർച്ചയും പ്രഭാഷണം സുനിൽ പി.ഇളയിടം നടത്തി.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.30ന് രാവിലെ 10ന് നടക്കുന്ന സെമിനാർ കണ്ടല ലഹള നവോത്ഥാനത്തിന്റെ കാഹളനാദം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ഐ.ബി.സതീഷ്.എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും.മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,സ്വാമി സാന്ദ്രാനന്ദ എന്നിവർ സംസാരിക്കും.രാവിലെ 11 ന്ചിത്ര രചനാമത്സരം,11.30 ന് സെമിനാർ സൈബർ ലോകവും ചതിക്കുഴികളും,ഉച്ചയ്ക്ക് 12.30ന് കലോത്സവ വിജയികളുടെ കലാപരിപാടി,വൈകിട്ട് 4ന് ഓർമ്മച്ചെപ്പ്,5ന് ജി.എസ്.പ്രദീപ് നയിക്കുന്ന കേരളപ്പെരുമ മെഗാ ക്വിസ്,രാത്രി 7ന് പുലിയൂർ ജയകുമാറിന്റെ നാടൻ പാട്ട് കച്ചേരി.ഡിസംബർ 1ന് രാവിലെ 9.30 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ,11ന് ഉപന്യാസ മത്സരം,വൈകിട്ട് 4ന് നടക്കുന്ന സെമിനാർ-ട്രാഫിക് ബോധവത്കരണ ക്ലാസ്,5ന് കാവ്യവീചികൾ,6ന് കവിയരങ്ങ് മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും,രാത്രി 7ന് കേരള നടനവും ഡാൻസിയ നൃത്തവും,ഡിസംബർ 2ന് രാവിലെ 9.30 മുതൽ കലാപരിപാടികൾ,വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂളിന് പുനർനാമകരണം നിർവഹിക്കും.മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.ഐ.ബി.സതീഷ്.എം.എൽ.എ.സ്വാഗതം പറയും.അടൂർ പ്രകാശ്.എം.പി,ഡി.സുരേഷ് കുമാർ,എസ്.കെ.പ്രീജ,എൻ.ശ്രീകുമാർ എന്നിവർ സംസാരിക്കും.രാത്രി 7ന് ഭരത് ഭവൻ അവതരിപ്പിക്കുന്ന ലഹരിക്കൂത്ത്.മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ എ.സുരേഷ് കുമാർ,ജനറൽകൺവീനർ എൻ.ശ്രീകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.