
തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം ഡോ.പല്പു മെമ്മോറിയൽ അരിയോട്ടുകോണം ശാഖയിൽ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി വരവുചെലവ് കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം വി.മധുസൂദനൻ, യൂണിയൻ കമ്മിറ്റി അംഗം പോത്തൻകോട് ഗോപൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പദ്മിനി,സെക്രട്ടറി പി.ആർ.ഷീബ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി എം.എൽ.അരുൺ എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി സോമനാഥൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം. മധുസുന്ദരൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.സുകുമാരൻ (പ്രസിഡന്റ്), എം.മധുസുന്ദരൻ (വൈസ് പ്രസിഡന്റ്), പോത്തൻകോട് ഗോപൻ (സെക്രട്ടറി), എ.സോമനാഥൻ (യൂണിയൻ കമ്മിറ്റിയംഗം), എൻ.രാജേഷ് കുമാർ, കെ.സുരേന്ദ്രൻ, കെ.അയ്യപ്പൻ, കെ.രത്നാകരൻ, വിജയകുമാർ, പി. പ്രമോദ്, ബി.തുളസീധരൻ (കമ്മിറ്റി അംഗങ്ങൾ) കെ.ശശിധരൻ, ഷൺമുഖൻ, ജി. ശേഖരൻ. (പഞ്ചായത്ത്കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.