കടയ്ക്കാവൂർ: ട്രെയിൻ തട്ടി മരിച്ചയാളുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം അനുവദിച്ചു. അഞ്ചുതെങ്ങ് പഞ്ചായത്ത് നെടുങ്ങണ്ട ഒന്നാംപാലം കൊച്ചഴികം വീട്ടിൽ വാർഡ് ഒന്നിൽ താമസിക്കുന്ന നദീറ, രമേഷ്ബാബു ദാമ്പതികളുടെ മൂത്തമകനായ മുഹമ്മദ്ഫൈസലിന്റെ മരണത്തിനെ തുടർന്നാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് ഇവർക്ക് സഹായം അനുവദിച്ചത്.

ഇതേതുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിക്ക് അപേക്ഷ നൽകുകയും അദ്ദേഹത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വസനിധിയിൽ നിന്ന് ഒരു ലക്ഷം രൂപ ധനസഹായം അനുവദിക്കുകയുമായിരുന്നു. യേശുദാസ് സ്റ്റീഫന്റെ നേതൃത്വത്തിലാണ് കുടുംബം മുഖ്യമന്ത്രിക്ക് അപേക്ഷ സമർപ്പിച്ചത്.