h

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ പേരിൽ മത്സ്യത്തൊഴിലാളികളെ കേസിൽപ്പെടുത്തി ദ്രോഹിച്ചാൽ കോൺഗ്രസ് നോക്കിനിൽക്കില്ലെന്ന് കെ.മുരളീധരൻ എം.പി. മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണും വരെ വിഴിഞ്ഞം തുറമുഖ നിർമ്മാണം താത്കാലികമായി നിർത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. പൊലീസ് സ്റ്റേഷൻ അക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങളോട് യോജിക്കുന്നുമില്ല. തെറ്റുകാരെ അറസ്റ്റ് ചെയ്യാം. എന്നാൽ അതിന്റെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ കുറ്റക്കാരാക്കാൻ ശ്രമിച്ചാൽ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.