hh

വർക്കല:നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാരുടെ അക്രമരാഷ്ട്രീയത്തിനും അപവാദ പ്രചാരണങ്ങൾക്കുമെതിരെ സി.പി.എം വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല നഗരസഭയുടെ മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു, ഏരിയ സെക്രട്ടറി എം. കെ. യൂസഫ്, എസ് .രാജീവ്,വി. സത്യദേവൻ,കെ.എം.ലാജി,നിതിൻ നായർ,സുനിൽ തുടങ്ങിയവർ സംസാരിച്ചു.