
വെള്ളറട: സർക്കാരിനെതിരെയുള്ള അട്ടിമറി നീക്കങ്ങളുടെ ഭാഗമായി നാട്ടിൽ കലാപം സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.കലാപം ആഗ്രഹിക്കുന്നവരുടെ ലക്ഷ്യം പൊലീസ് വെടിവെയ്പാണെന്നും വർഗീയ ശക്തികളുടെ ഏറ്റുമുട്ടലിന് കേരളത്തെ വേദിയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം വെള്ളറട ഏരിയ കമ്മിറ്റി മണവാരിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ഏരിയ സെക്രട്ടറി ഡി.കെ.ശശി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.രതീന്ദ്രൻ,കെ.എസ് സുനിൽകുമാർ,സി.കെ ഹരീന്ദ്രൻ എം.എൽ.എ,അഡ്വ.ഡി.വേലായുധൻ നായർ,അഡ്വ.എസ്.എസ് റോജി,എച്ച്.എസ് അരുൺ തുടങ്ങിയവർ പങ്കെടുത്തു.