വർക്കല: വർക്കലയിൽ പോക്സോ കോടതി അനുവദിച്ചതായി അഡ്വ.വി.ജോയി എം.എൽ.എ പറഞ്ഞു. വർക്കലയിൽ അനുവദിച്ച അതിവേഗ പോക്സോ കോടതി ഡിസംബർ 1 മുതൽ സിറ്റിംഗ് ആരംഭിക്കും. വർക്കലയിൽ 1982ലാണ് മജിസ്ട്രേറ്റ് കോടതി അനുവദിക്കുന്നത്.അതിന് മുൻപ് മുൻസിഫ് മജിസ്ട്രേറ്റ് കോടതി മാത്രമായിരുന്നു. അഡ്വ.വി.ജോയി എം.എൽ.എയ്ക്ക് ബാർ അസോസിയേഷൻ നിവേദനവും നൽകിയിരുന്നു.ഡിസംബർ ഒന്ന് മുതൽ വർക്കല റെയിൽവേ സ്റ്റേഷന് സമീപമുള്ള കേശവ് ബിൽഡിംഗിലാണ് കോടതിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ചേർന്ന് പിന്നീട് ഉദ്ഘാടനം നിർവഹിക്കും. വർക്കലയിൽ പോക്സോ കോടതിക്ക് പുറമേ കുടുംബകോടതിയും സബ് കോടതിയും ആവശ്യമാണ്.ഇത് വർക്കലയിൽ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും ഊർജിതമായി നടന്നുവരികയാണെന്നും എം.എൽ.എ പറഞ്ഞു.