sai

തിരുവനന്തപുരം:സത്യ സായി സേവാ സംഘടന ശ്രീകാര്യം സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീകാര്യം ജംഗ്ഷനിൽ നടന്ന സർവമത പ്രാർത്ഥന മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഒ പി.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഫാ. വിൻസെന്റ് പെരേപ്പാടൻ,ശ്രീകാര്യം ഇമാം സുലൈമാൻ നജ്മി എന്നിവർ പ്രസംഗിച്ചു.സ്റ്റേറ്റ് ഇൻചാർജ് അഡ്വ.വിജയകുമാർ സ്വാഗതവും ജോ. കൺവീനർ മധുസൂദനൻ നന്ദിയും പറഞ്ഞു.തുടർന്ന് സർവമത ഭജന നടന്നു.