
ആറ്റിങ്ങൽ: അടുത്ത നാല് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള ആറ്റിങ്ങൽ നഗരസഭാതല തൊഴിൽ സഭകളുടെ ഉദ്‌ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു. ആറ്റിങ്ങൽ പറവൂർക്കോണം എൽ.പി.എസിൽ നടന്ന തൊഴിൽ സഭയിൽ നഗര സഭയിലെ 6,7,8,9 വാർഡുകളിലെ തൊഴിൽ അന്വേഷകരും സംരംഭ തല്പരരും പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസിധരൻ പിള്ള, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.ഷീജ, മരാമത്ത്കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അവനവഞ്ചേരി രാജു,നഗരസഭ സെക്രട്ടറി കെ.എസ്.അരുൺ, നഗരസഭ ആസൂത്രണ ഉപാദ്ധ്യക്ഷൻ ആർ.സുധീർ രാജ് തുടങ്ങിയവർ പങ്കെടുത്തു.