chenkal-temple

പാറശാല: ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതിചെയ്യുന്ന മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിൽ അയ്യപ്പ ഭക്തർക്കായി ആരംഭിച്ച ഇടത്താവളത്തിന്റെ പ്രവർത്തനോദ്ഘാടനം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ദക്ഷിണേന്ത്യയിൽ നിന്നെത്തുന്ന അയ്യപ്പ ഭക്തർക്കായി വിരി വയ്ക്കുവാനും മറ്റ് അത്യാവശ്യ കാര്യങ്ങൾ നിറവേറ്റുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ചെങ്കൽ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പുമായി സഹകരിച്ച് നടത്തുന്ന സേവനങ്ങളും അയ്യപ്പൻമാർക്ക് വേണ്ടി ലഭ്യമാക്കിയിട്ടുണ്ട്.