തിരുവനന്തപുരം: അരുവിക്കര 72 എം.എൽ.ഡി ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾക്കായി പമ്പിംഗ് നിറുത്തിവയ്ക്കുന്നതിനാൽ നാളെ ഉച്ചയ്‌ക്ക് 12 മുതൽ 2ന് രാവിലെ 6 വരെ കുടിവെള്ളം മുടങ്ങും.പാളയം,നന്ദാവനം,ഊറ്റുകുഴി,ബേക്കറി ജംഗ്ഷൻ,സെക്രട്ടേറിയറ്റ്,​ഗാന്ധാരി അമ്മൻ കോവിൽ,പുളിമൂട്,എം.ജി റോഡ്, തമ്പാനൂർ, വലിയശാല, പി.എം.ജി, എം.എൽ.എ ഹോസ്റ്റൽ, പട്ടം, പ്ളാമൂട്,​ മുറിഞ്ഞപാലം, തേക്കുംമൂട്,​ഗൗരീശപട്ടം,കണ്ണമ്മൂല,കുമാരപുരം,കരിക്കകം,പാറ്റൂർ, വഞ്ചിയൂർ,​ പേട്ട,കൈതമുക്ക്,ആനയറ,ഒരുവാതിൽകോട്ട,ചാക്ക,​വെട്ടുകാട്, വേളി,പൗണ്ടുകടവ്, ശംഖുംമുഖം, വെള്ളയമ്പലം,ശാസ്തമംഗലം, ജവഹർ നഗർ,കവടിയാർ,പൈപ്പിൻമൂട്,വഴുതക്കാട്, തൈക്കാട്, ഇടപ്പഴിഞ്ഞി,​ജഗതി എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുന്നത്. ജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.ടാങ്കറിൽ വെള്ളം വേണ്ടവർ ഹെൽപ് ‌ലൈൻ നമ്പരായ 8547697340ൽ ബന്ധപ്പെടണം. സ്മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെ ടാങ്കർ വഴി ജലം ആവശ്യമുള്ളവർ 9496434488( 24 മണിക്കൂർ)​,​ 04712377701 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.