തിരുവനന്തപുരം : ജില്ലാ സ്പോർട്സ് കൗൺസിലിനുളളിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിൽ തല്ലുകൂടിയത് നാണക്കേടായി. ഇന്നലെ ഉച്ചയോടെയാണ് സംസ്ഥാന കൗൺസിൽ ഓഫീസ് മന്ദിരത്തിനകത്തുള്ള ജില്ലാ കൗൺസിൽ ഓഫീസിൽ അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്.

സൈക്കിൾ പോളോ അസോസിയേഷന് കോടതി അംഗീകാരം ലഭിച്ചെങ്കിലും ജില്ലാ മത്സരത്തിന് കൗൺസിലിൽ നിന്ന് ഒബ്സർവരെ അനുവദിക്കാത്തതിന്റെ പേരിലാണ് പ്രസിഡന്റ് എസ്.എസ് സുധീറും സൈക്കിൾ പോളോ അസോസിയേഷൻ ഭാരവാഹിയായ വൈസ് പ്രസിഡന്റ് എ.എം.കെ നിസാറും തമ്മിൽ തർക്കമുണ്ടായത്. ഇത് കയ്യാങ്കളിയിലേക്കും വസ്ത്രം വലിച്ചഴിക്കുന്നതിലേക്കും കടന്നു. തല്ലിന്ശേഷം ഇരുവരും ആശുപത്രിയിൽചികിത്സ തേടി. നേരത്തേ അത്‌ലറ്റിക്സ് പരിശീലകൻ കൂടിയായ ഒരു ജില്ലാ കൗൺസിൽ ഭാരവാഹി ജീവനക്കാരിയെ ഓഫീസിൽ വച്ച് തെറിയധിക്ഷേപം നടത്തിയതായി പരാതി ഉയർന്നിരുന്നു. അതിൽ ന‌പടിയൊന്നും സ്വീകരിച്ചിരുന്നില്ല.