passing

വിതുര:വിതുര ഗവൺമെന്റ് വി എച്ച്.എസ്.എസിൽ നടന്ന നെടുമങ്ങാട്-കാട്ടാക്കട സബ് ഡിവിഷനുകളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ മന്ത്രി ആർ.ബിന്ദു സല്യൂട്ട് സ്വീകരിച്ചു.ജി.സ്റ്റീഫൻ എം.എൽ.എ മുഖ്യാതിഥിയായി.ജില്ലാപഞ്ചായത്തംഗം സോഫിതോമസ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്,കൊപ്പം വാർഡ് മെമ്പർ നീതുരാജീവ്,പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ എന്നിവ‌ർ പങ്കെടുത്തു. വിതുര വി.എച്ച്.എസ്.എസ്,നെടുമങ്ങാട് ജി.ജി.എച്ച്.എസ്.എസ്,അരുവിക്കര ജി.എച്ച്.എസ്.എസ്,മീനാങ്കൽ ജി.ടി.എച്ച്.എസ്.എസ്,തൊളിക്കോട് ജി.എച്ച്.എസ്,പനവൂർ എച്ച്.എസ്.എസ്,പനക്കോട് വി.കെ.കാണി എച്ച്.എസ്, ഇളവട്ടം ബി.ആര്‍.എം.എച്ച്.എസ് എന്നീ സ്‌കൂളുകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 350 വിദ്യാർത്ഥികളാണ് പരേഡിൽ അണിനിരന്നത്.