samg

നെടുമങ്ങാട്: സംസ്ഥാന ലൈബ്രറി കൗൺസിൽ അനാചാരത്തിനും അന്ധവിശ്വാസത്തിനും മയക്കു മരുന്നിനുമെതിരെ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ ഭാഗമായി നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സംഘാടകസമിതി യോഗം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡിസംബർ 23നാണ് സംസ്ഥാന സാംസ്കാരിക ജാഥ നെടുമങ്ങാട്ട് എത്തിച്ചേരുന്നത്.നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ(സംഘാട സമിതി ചെയർപേഴ്സൺ),എൻ ഗോപാലകൃഷ്ണൻ (കൺവീനർ)കമ്മിറ്റി രൂപീകരിച്ചു.സംസ്ഥാന സെക്രട്ടറി വി.കെ.മധു,താലൂക്ക് പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനൻ,റൈസ്,കെ രാജേന്ദ്രൻ,പി.ജി.പ്രേമചന്ദ്രൻ,മുരുകൻ കാച്ചാണി എന്നിവർ പങ്കെടുത്തു.