
ചിറയിൻകീഴ്: മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വർണശലഭങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച ഭിന്നശേഷി കലാ കായിക മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് മുരളീധരൻ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി,പഞ്ചായത്ത് അംഗങ്ങളായ തോന്നയ്ക്കൽ രവി,എസ്.ജയ,എസ്.കവിത,ബിന്ദു ബാബു,മീനഅനിൽ,വി.അജികുമാർ,ബിനി, ജുമൈലബീവി,കെ.കരുണാകരൻ,ബി.സി അജയരാജ്,സെക്രട്ടറി വി.ജ്യോതിസ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷംനാഖാൻ,ബെനസീർ, ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ റോയ്,ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.