1

വിഴിഞ്ഞം: കേരള കാർഷിക സർവകലാശാല ഏർപ്പെടുത്തിയ ഡോ.എൻ.പി.കുമാരി സുഷമ മെമ്മോറിയൽ അവാർഡ്,കാർഷികോത്സവം ഗോൾഡ് മെഡൽ എന്നിവ വിതരണം ചെയ്തു. വെള്ളായണി കാർഷിക കോളേജിൽ നടന്ന പരിപാടി മന്ത്രി അഡ്വ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വെള്ളായണി കാർഷിക കോളേജിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയും, വിജ്ഞാന വ്യാപന വിഷയത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിയുമായ അഞ്ജലി എം.വിക്ക് അവാർഡ് നൽകി. വെള്ളായണി കാർഷിക കോളേജിൽ പ്രൊഫസറായിരിക്കെ നിര്യാതനായി ഡോ.എൻ.പി.കുമാരി സുഷമയുടെ സ്മരണയ്ക്കായി ഭർത്താവും റിട്ട.പ്രൊഫസറുമായ ഡോ.സി.ഭാസ്കരൻ ഏർപ്പെടുത്തിയതാണ് അവാർഡ്. കേരള കാർഷിക സർവകലാശാലയിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള കാർഷികോത്സവം അവാർഡും അഞ്ജലി എം.വിക്ക് തന്നെ ലഭിച്ചു.

കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദു കൃഷ്ണ, ദക്ഷിണ മേഖല അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ.അനിത്.കെ.എൻ., പി.ടി.എ പ്രസിഡന്റ് സുധാകരൻ നായർ, കാർഷിക കോളേജ് ഡീൻ ഫാക്കൽറ്റി ഡോ.റോയ് സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ.ജി.എസ്.ശ്രീദയ എന്നിവർ സംസാരിച്ചു.