ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം വനിതാ സംഘം ചിറയിൻകീഴ് യൂണിയനും യൂണിയൻ കൗൺസിലും സംയുക്തമായി ലഹരിക്കും അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ സംഘടിപ്പിക്കുന്ന ചിറയിൻകീഴ് താലൂക്കുതല ജനജാഗ്രതാസദസ് 4ന് വൈകിട്ട് 3ന് ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമം അങ്കണത്തിൽ നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന സ്ത്രീസംഗമം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജലജ അദ്ധ്യക്ഷത വഹിക്കും.പ്രൊഫ.ആശ ജി.വക്കം മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് വനിതകളുടെ നേതൃത്വത്തിൽ ആശ്രമാങ്കണത്തിലെ ദീപപ്രതിഷ്ഠാ സന്നിധിയിൽ കൂട്ട ദൃഢപ്രതിജ്ഞയെടുക്കും.എസ്.എൻ ട്രസ്റ്റ് ബോർഡംഗം ഡോ.ബി.സീരപാണി അനുഗ്രഹ പ്രഭാഷണവും യോഗം കൗൺസിലർ ഡി.വിപിൻരാജ് സംഘടനാ സന്ദേശവും നൽകും.യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,യോഗം ഡയറക്ടർ അഴൂർബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, ഉണ്ണിക്കൃഷ്ണൻ, സജി വക്കം, അജീഷ് കടയ്ക്കാവൂർ, അജി കീഴാറ്റിങ്ങൽ, എസ്.സുന്ദരേശൻ, ഡോ.ജയലാൽ, ജി.ജയചന്ദ്രൻ, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ സെക്രട്ടറി സലിത, വത്സല പുതുക്കരി, രമണി ടീച്ചർ വക്കം,ഷീല സോമൻ, നിമ്മി ശ്രീജിത്ത്, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ പ്രിയദർശൻ എന്നിവർ സംസാരിക്കും വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതിക പ്രകാശ് സ്വാഗതവും വനിത യൂണിയൻ കൗൺസിലർ ഉദയകുമാരി നന്ദിയും പറയും.