
വെള്ളറട: എ.കെ.ഡി.ഡബ്ള്യു.എസ്.എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭപരിപാടിയുടെ ഭാഗമായി വെള്ളറട സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ആധാരം എഴുത്തുകാർ നടത്തിയ ധർണ സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ.ശശി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ബിജു.പി.നായർ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തി, വേണുഗോപാൽ,സതീഷ് കുമാർ,സുദേഷ് കുമാർ,ജസ്റ്റിൻ ജയകുമാർ,പത്മകുമാർ,വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു.