
ബാലരാമപുരം: ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനസ്കൂൾ കായികോത്സവത്തിന്റെ പ്രചാരണാർത്ഥം ദീപശിഖ പ്രയാണവും വിളംബരറാലിയും സംഘടിപ്പിച്ചു.നേമം വിക്ടറി ബോയ്സ് ഹൈസ്കൂളിൽ പ്രിൻസിപ്പൽ ശ്യാംലാൽ ക്യാപ്റ്റൻ എസ്.എസ്. അൻസിലിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. പ്രാവച്ചമ്പലം ജംഗ്‌ഷൻ, നേമം,വെള്ളായണി ജംഗ്ഷൻ എന്നിവിടങ്ങളിൽ പ്രയാണം നടത്തി സ്കൂളിൽ സമാപിച്ചു. എൻ.സി.സി - എസ്.പി.സി കേഡറ്റുകളാണ് ദീപശിഖാ പ്രയാണത്തിലും വിളംബര ജാഥയിലും അണിനിരന്നത്. നേമം എസ്.ഐ വിപിൻ ,ഗവ.യു.പി.എസ് ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ,അദ്ധ്യാപകർ എന്നിവർ ചേർന്ന് റാലിയെ സ്വീകരിച്ചു. അദ്ധ്യാപകരായ സുനന്ദ്.ടി.എസ്.രാജ്, മിഥുൻ വി. അശോക്. വിവേക് വി.എസ്, എസ്. അനിൽകുമാർ , ബി.എസ് അരുൺ ചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ദീപശിഖ പ്രയാണം സംഘടിപ്പിച്ചത്.