mannu

നെടുമങ്ങാട്:ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന ടെംപ്ലേറ്റ് സംവിധാനം പിൻവലിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒാൾ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്റ് സ്ക്രൈബ്സ് അസോസിയേഷൻ നടത്തിയ ധർണ സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റി മെമ്പറും സി.ഐ.ടി.യു ഏരിയ സെക്രട്ടറിയുമായ മന്നൂർക്കോണം രാജേന്ദ്രൻ ഉദ്ഘടനം ചെയ്തു.ജി.ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഡി.രജിത്ത് ലാൽ,ഡി.സി.സി അംഗം ടി.അർജുനൻ,വി.ശ്രീകുമാർ,എ.ടി.അനിൽ മേനോൻ,പി അജയകുമാർ നെടുമങ്ങാട്,മന്നൂർക്കോണം സത്യൻ,ഓമന ആര്യനാട്,എം.എം.നസീർ,എൻ.പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.