
തിരുവനന്തപുരം: ആധാരമെഴുത്ത് തൊഴിൽ സംരക്ഷിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ സ്റ്റേറ്റ് ഡോക്യുമെന്റസ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ ഓഫീസിനു മുന്നിൽ തൊഴിൽ സംരക്ഷണ ധർണ നടത്തി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കരകുളം ബാബു, ജനറൽ സെക്രട്ടറി കെ. എം. ഫിറോസ് ബാബു, ട്രഷറർ മീര പറവൂർ , സംസ്ഥാന, ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുത്തു.