
തിരുവനന്തപുരം: സതീഷ് ബാബു പയ്യന്നൂരിന്റെ വിയോഗം സാഹിത്യരംഗത്ത് നികത്താനാവാത്തതെന്ന് ഡോ.ജോർജ് ഓണക്കൂർ.എഴുത്തുകാരനും ഭാരത് ഭവൻ മുൻ മെമ്പർ സെക്രട്ടറിയുമായിരുന്ന സതീഷ് പയ്യന്നൂരിനെ അനുസ്മരിച്ച് തലസ്ഥാനത്തെ സുഹൃദ് സംഘം ട്രിവാൻഡ്രം ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസാഹിത്യ അക്കാഡമി അംഗം ഡോ.കായംകുളം യൂനുസ് അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.ആർ.തമ്പാൻ, പള്ളിയറ ശ്രീധരൻ, എൻ.ബാലഗോപാൽ, ജോമോൻ പുത്തൻപുരയ്ക്കൽ, ഷാനവാസ് പോങ്ങനാട്, എം.രാജീവ് കുമാർ, എൽ.വി.ഹരികുമാർ, മല്ലികാ വേണുകുമാർ, ശരത് ചന്ദ്രൻ, വി.വി.കുമാർ, മടവൂർ രാധാകൃഷ്ണൻ, സതീഷ് കിടാരക്കുഴി, എം.എം.സഫർ എന്നിവർ അനുസ്മരിച്ചു.