
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉണർവ്വ് -2022 എന്ന ലഹരി വിരുദ്ധ പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. പാറശാല ജയമഹേഷ് കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. ആധുനിക നെറ്റ്‌വർക്കായ ഇൻസൈറ്റ് ആപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.സുരേഷ് ഉദ്‌ഘാടനം ചെയ്തു. പാറശാല, കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മഞ്ചുസ്മിത, സുധാർജ്ജുനൻ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെയുള്ള ലഘു നാടകം' അരുത്' വേദിയിൽ അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് അൽവേഡിസ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നന്ദിയും പറഞ്ഞു. പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.സലൂജ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ വിനുതകുമാരി, ജെ.ജോജി, റാഹില.ആർ.നാഥ്, മെമ്പർമാരായ കുമാർ, സതീഷ് തുടങ്ങിയവർ പങ്കെടുത്തു.