തിരുവനന്തപുരം:മേയറുടെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷൻ കവാടത്തിൽ യു.ഡി.എഫ് നടത്തുന്ന സമരത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്,വഴിയോര വ്യാപാര കോൺഗ്രസ് ഭാരവാഹികളാണ് തലമുണ്ഡനം ചെയ്തത്. സമരം 26 ദിവസം പിന്നിട്ടു.നിധിൻരാജ്, ഷോജൻ ഡേവിഡ്, രഞ്ജിത് ജോൺ,ഷിബു മാസ്റ്റർ എന്നിവരാണ് തലമുണ്ഡനം ചെയ്തത്.ഇതിനു ശേഷം കൗൺസിലർമാർ,യു.ഡി.എഫ് പ്രവർത്തകർ എന്നിവർ പ്രകടനം നടത്തി. ഇന്നലെ നടന്ന സത്യഗ്രഹം മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ഭാരവാഹികളായ ജി.എസ്.ബാബു, ജി.സുബോധൻ,വി.പ്രതാപചന്ദ്രൻ, മുൻ എം.എൽ.എമാരായ വർക്കല കഹാർ, എം.എ.വാഹീദ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.പത്മകുമാർ,പി.ശ്യാംകുമാർ,നെയ്യാറ്റിൻകര സനൽ,ഇറവൂർ പ്രസന്നൻ,കരുമം സുന്ദരേശൻ,ചെമ്പഴന്തി അനിൽ,ആനാട് ജയൻ,കൈമനം പ്രഭാകരൻ, ശ്രീകണ്ഠൻ നായർ പാളയം ഉദയകുമാർ, വിനോദ് സെൻ,കൃഷ്ണകുമാർ, ആർ.ഹരികുമാർ,ടി.ബഷീർ,അരുൺ കുമാർ, ഡി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നെടുമങ്ങാട് താലൂക്കിലെ യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു.
പ്രതിഷേധക്കത്തുകളയച്ച് ആർ.വൈ.എഫ്
മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കേർപ്പറേഷനു മുന്നിൽ ആർ. വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് പ്രതിഷേധക്കത്തുകളയച്ചു. തുടർന്ന് പ്രവർത്തകർ ആനാവൂരിന്റെ കോലവും കത്തിച്ചു.
ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ സമരം ഉദ്ഘാടനം ചെയ്തു.അനീഷ് കഴക്കൂട്ടം അദ്ധ്യക്ഷനായി. അഡ്വ. യു.എസ് ബോബി,തോപ്പിൽ സായി,സുനി മഞ്ഞമല,കബീർ പൂവാർ,ശ്രീകാന്ത്,നിഷാദ് കഴക്കൂട്ടം,അഡ്വ എം.എൽ അനൂപ്,ഷിബുലാൽ, ജഗദീഷ് അമ്പലത്തറ,എസ് എസ് ബാലു,സുനിൽ വാമനപുരം, രേഷ്മ സുരേഷ്,അനീഷ്,ഗ്രീഷ്മാ സുരേഷ്,മനു തുടങ്ങിയവർ നേതൃത്വം നൽകി.