minister-krishnankutty

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ സോളാർ സിറ്റിയാക്കാനുള്ള പ്രാരംഭ നടപടികൾക്ക് അനർട്ടിനെ ചുമതലപ്പെടുത്താൻ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ മസ്കോട്ട് ഹോട്ടലിൽ ചേർന്ന സോളാർ സിറ്റി പദ്ധതി ഉന്നതതല യോഗം തീരുമാനിച്ചു. മന്ത്രി ആന്റണി രാജുവും യോഗത്തിൽ പങ്കെടുത്തു.

നഗരത്തിലെ എല്ലാ പൊതുകെട്ടിടങ്ങളും സ്മാർട്ട് സിറ്റി സഹായത്തോടുകൂടി സൗരോർജ്ജവത്കരിക്കും. നഗരസഭയുടെ പരിധിക്കുള്ളിൽ ഗാർഹിക ഉപഭോക്താക്കൾക്കായി 100 മെഗാവാട്ട് കേന്ദ്ര സബ്സിഡിയോടുകൂടി പുരപ്പുറ സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കാനും അനാർട്ടിനെ ചുമതലപ്പെടുത്തി. നഗരപ്രദേശത്ത് സാദ്ധ്യമായ സ്ഥലങ്ങളിലെല്ലാം വൈദ്യുതി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും തീരുമാനിച്ചു

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ, അനർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വെല്ലൂരി,സ്മാർട്ട് സിറ്റി സി.ഇ.ഒ, ഇ.എം.സി ഡയറക്ടർ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്,​ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.