solar

തിരുവനന്തപുരം: 15 ദിവസത്തിനകം പുരപ്പുറ സൗരനിലയം സ്ഥാപിച്ചു നൽകുന്ന വർഷാന്ത്യ സ്‌പെഷ്യൽ സൗര സബ്സിഡി സ്‌കീം രജിസ്‌ട്രേഷൻ കെ.എസ്.ഇ.ബി ആരംഭിച്ചു. ഈ മാസം 7 വരെയാണ് സൗകര്യം. നാൽപ്പത് ശതമാനം സബ്സിഡി കഴിഞ്ഞുള്ള പണം അടയ്ക്കണം. നേരത്തെ ഉപഭോക്താക്കൾ തന്നെ ഡെവലപ്പർമാരെ കണ്ടെത്തി കരാർ നൽകണമായിരുന്നു. ഇനിയത് ബോർഡ് ചെയ്യും. എല്ലാ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലും രജിസ്‌ട്രേഷൻ സൗകര്യമുണ്ട്. www.ekiran.kseb.inലും രജിസ്‌ട്രേഷൻ നടത്താം.