sivankutty

തിരുവനന്തപുരം: എല്ലാ ഇ.എസ്.ഐ ആശുപത്രികളിലും ഐ.സി.യു ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പേരൂർക്കട,​ വടവാതൂർ, എറണാകുളം, ആലപ്പുഴ, ഒളരിക്കര, ഫറോക്ക് ഇ.എസ്.ഐ ആശുപത്രികളിൽ ഐ.സി.യു യൂണിറ്റുകളുടെ ഉദ്ഘാടനം പേരൂർക്കടയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇ.എസ്.ഐ ആശുപത്രികളിൽ വേണ്ടത്ര ജീവനക്കാരില്ലെന്ന പരാതികളുണ്ട്. പുതിയ വകുപ്പുകൾ ഇ.എസ്.ഐ സംവിധാനത്തോട് കൂട്ടിച്ചേർക്കുമ്പോൾ രോഗികളുടെ എണ്ണം കൂടാം. ഇതനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ സജീവ പരിഗണനയിലാണ്.