തിരുവനന്തപുരം:ഒരു രാജ്യം ഒരൊറ്റ ആധാര രജിസ്‌ട്രേഷൻ എന്ന കേന്ദ്ര നയത്തിനെതിരെ കേരളത്തിലെ ആധാരം എഴുത്ത് തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കി പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടികൾ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.പുഷ്പലത ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡന്റ് ആനയറ ആർ.കെ.ജയൻ,ജനറൽ സെക്രട്ടറി കോതമംഗലം എ.വി.രാജേഷ്,മറ്റ് നേതാക്കളായ പാലക്കാട് ശിവപ്രകാശ്,കാട്ടാക്കട എസ്.വിനോദ് ചിത്ത്,സുധാകരൻ കളത്തിൽ,ചിതറ സുകുമാരപിള്ള,റസൂൽ മാനന്തവാടി,നേമം കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.