
ചാൻസറെ നീക്കാനുള്ള ബില്ലിൻെറ കരടിൽ കൃഷിവകുപ്പ് സെക്രട്ടറി ബി.അശോക് എഴുതിയ ന്യൂനതകൾ.
1. ചാൻസലർ നിയമനത്തിനായി ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ ബില്ലിൽ നിർദ്ദേശിക്കുന്നില്ല. വൈസ് ചാൻസലർമാരെ നിയമിക്കാൻ യു.ജി.സി അംഗീകരിച്ച മാനദണ്ഡം നിലവിലുള്ളപ്പോൾ അവർക്ക് മുകളിലുള്ള ചാൻസലർ ഭരണഘടനാ പദവിയിലുള്ള ആൾ അല്ലെങ്കിൽ എന്ത് മാനദണ്ഡം അനുസരിച്ചാകും തിരഞ്ഞെടുപ്പെന്ന് വ്യക്തമാക്കണം.
2. പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ദ്ധനെ നിയമിക്കുമെന്ന് മാത്രമാണ് ബില്ലിലുള്ളത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പോലും നിർദ്ദേശിക്കുന്നില്ല. മറ്റു മാനദണ്ഡങ്ങൾ നിർദ്ദേശിക്കാത്ത സ്ഥിതിക്ക് ചാൻസലർ നിയമനം മന്ത്രിസഭയുടെ പ്രീതിയെ മാത്രം ആശ്രയിച്ചു നടത്തുന്നതാവും.
3. പ്രോട്ടോകോൾ പ്രകാരം മുകളിലായ പ്രോ ചാൻസലർ താൻ നിയമിച്ച ചാൻസലർ നൽകുന്ന ഉത്തരവുകൾ അനുസരിക്കേണ്ടി വരും. ഇത് വിചിത്രമാണ്.
4. നിലവിൽ ചാൻസിലർ ഭരണഘടനാ പദവി വഹിക്കുന്നവരാണ്. ഇവരെ നീക്കി തിരഞ്ഞെടുത്ത മന്ത്രിസഭ നിയമിക്കുന്ന വ്യക്തി ചാൻസലറാക്കിയാൽ നിരവധി പ്രശനങ്ങളുണ്ടാകും.
5. പ്രോചാൻസലാറായ വിദ്യാഭ്യാസ മന്ത്രി അംഗമായ മന്ത്രിസഭയാണ് അദ്ദേഹത്തിന്റെ മേലധികാരിയാകേണ്ട ചാൻസലറെ നിയമിക്കേണ്ടത്. പ്രോട്ടോകോൾ പ്രകാരം മുകളിലായ പ്രോ ചാൻസലർ താൻ നിയമിച്ച ചാൻസലർ നൽകുന്ന ഉത്തരവുകൾ അനുസരിക്കേണ്ടി വരും.
6.പുനർനിയമനം എത്ര വർഷത്തേക്ക് ആണെന്നോ ചാൻസലറുടെ പ്രായപരിധി എത്രയാണെന്നോ വ്യക്തമല്ല.
7.ചാൻസലർക്ക് ഓഫീസ്, ജീവനക്കാർ, കാർ തുടങ്ങിയവ അതാത് സർവകലാശാലകൾ നൽകണമന്നത് ഏറ്റമുട്ടലുകൾക്ക് ഇടയാക്കും.
8. വൈസ് ചാൻസലർ അദ്ധ്യക്ഷനായ സിൻഡിക്കേറ്റ് അംഗീകരിക്കുന്ന ബഡ്ജറ്റ് വഴി ചെലവ് കണ്ടെത്തേണ്ട പദവിയായി വൈസ് ചാൻസലറുടെ മേലധികാരിയുടെ ഓഫീസ് തരം താഴുന്നത് ശരിയല്ല.
9.യു.ജി.സി നിയമം അനുസരിച്ച് യൂണിവേഴ്‌സിറ്റിയുമായി നേരിട്ട് ബന്ധമുള്ള ആരും വി.സി നിയമന സമിതിയിൽ അംഗമാകാൻ പാടില്ല.
അതുകൊണ്ട് ചാൻസലർക്ക് വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ പ്രതിനിധിയെ വയ്ക്കാനാകില്ല.
10. എന്ത് കാണത്താലാണ് ബില്ല് കൊണ്ടിവരുന്നതെന്ന് വ്യക്തമല്ല. പെരുമാറ്റദൂഷ്യമുണ്ടായാൽ ചാൻസിലറെ മാറ്റാമെന്ന് ബില്ലിലുണ്ട്. എന്നാൽ കാണങ്ങൾ എന്തെന്ന് വ്യക്തമല്ല.