k

കൽപ്പറ്റ: പോക്‌സോ കേസിലെ ഇരയെ എ.എസ്‌.ഐ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. 'ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. ഞങ്ങൾ ആദിവാസികളായിപ്പോയില്ലേ, ഞങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ ആരാണുളളത്, പൊലീസിന്റെ ഭാഗത്തുനിന്ന് നീതി കിട്ടുമെന്ന് തോന്നുന്നില്ലെ"ന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ എ.എസ്.ഐ കൈയിലും കാലിലും പിടിച്ചെന്ന് മകൾ പറഞ്ഞിരുന്നതായും പിതാവ് പറഞ്ഞു.

കേസിലെ പ്രതി അമ്പലവയൽ സ്റ്റേഷനിലെ എ.എസ്.ഐ ടി.ജി.ബാബു ഒളിവിലാണ്. ഇയാൾക്ക് ഒളിവിൽ കഴിയാൻ ആരൊക്കെയോ ഒത്താശ ചെയ്യുന്നതായും പിതാവ് ആരോപിച്ചു. പോക്‌സോ പ്രകാരവും എസ്.സി -എസ്.ടി നിയമ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിലെ ഇരയായ പതിനാറുകാരിയെ ഊട്ടിയിൽ തെളിവെടുപ്പിനു കൊണ്ടുപോയപ്പോഴാണ് ബാബു മോശമായി പെരുമാറിയത്.