പേര്യ:സഹകരണ വരാഘോഷം തവിഞ്ഞാൽ പഞ്ചായത്ത് തല ദിനാചരണം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.ജോണി ഉദ്ഘടനം ചെയ്തു. തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ.പുഷ്പൻ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി അസി. രജിസ്ട്രാർ ടി.കെസുരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി .യൂണിറ്റ് ഇൻസ്‌പെക്ടർ രജിത് കെ.എസ് വിഷയവതരണം നടത്തി. ബാബു ഷാജിൽകുമാർ, ഇ.എം.പിയുസ്, സ്റ്റാനി മാത്യു, ത്രേസ്യമ്മ മാത്യു, ബാബു പുത്തട്ട്, പി.ടി.ബേബി, ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. പേരിയ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.ടി.പ്രേംജിത് സ്വാഗതവും സെക്രട്ടറി കെ.ജെ.ജോബിഷ് നന്ദിയും പറഞ്ഞു.