മാനന്തവാടി: മാനന്തവാടി വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്രം കോലം ഉത്സവം ആരംഭിച്ചു. 17മുതൽ 20 വരെയാണ് ഉത്രം കോലം ഉത്സവം.ക്ഷേത്രം മേൽശാന്തി കുഞ്ഞിക്കല്ല് വരശ്ശാല ഇല്ലം ശ്രീജേഷ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വം വഹിക്കും. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിയറ ക്ഷേത്രത്തിൽ നിന്ന് വാൾവരവ്, താഴെക്കാവിൽ അരിയളവ്, ദേഹണ്ഡം ചാർത്തൽ, രാത്രി അത്താഴ പൂജയ്ക്ക് ശേഷം താഴെക്കാവിലേക്ക് എഴുന്നള്ളത്ത്, പാട്ടുപുരയിൽ പാട്ട് എന്നിവയും നടന്നു. ഇന്നലെ വിശേഷാൽ പൂജകൾ, തോറ്റം,രാത്രി അത്താഴ പൂജയ്ക്ക് ശേഷം താഴെക്കാവിലേക്ക് എഴുന്നള്ളത്ത്, പാട്ടുപുരയിൽ പാട്ട് എന്നിവ ഉണ്ടായിരുന്നു. ഇന്ന് വിശേഷാൽ പൂജകൾ, തോറ്റം,രാത്രി അത്താഴ പൂജയ്ക്ക് ശേഷം താഴെക്കാവിലേക്ക് എഴുന്നള്ളത്ത്, പാട്ടുപുരയിൽ പാട്ട്, ഞായറാഴ്ച പുലർച്ചെ കോലംകൊറ ദാരിക വധം ശേഷം പള്ളിയറ ക്ഷേത്രത്തിലേക്ക് വാൾ തിരിച്ചെഴുന്നള്ളിപ്പ്. ഇന്ന് ഉച്ചയ്ക്ക് അന്നപൂർണേശ്വരി ഹാളിൽ അന്നദാനം ഉണ്ടായിരിക്കും.