sreya
ശ്രേയ വിജയൻ

കൽപ്പറ്റ: ജില്ലാ സ്‌കൂൾ കായികമേളയിൽ സീനിയർ ഗേൾസ് 1500, 3000 മീറ്റർ ഓട്ടത്തിൽ സ്വർണം സ്വന്തമാക്കി കാട്ടിക്കുളം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥി ശ്രേയ വിജയൻ. കാട്ടിക്കുളം സ്‌പോർട്സ് അക്കാഡമിയിലാണ് ശ്രേയ പരിശീലനം നേടിയത്. ബാവലി സ്വദേശി കുന്നത്ത് വിജയൻ -സജിമോൾ ദമ്പതികളുടെ മകളാണ്. രണ്ടു മത്സരങ്ങളുടെയും തുടക്കത്തിൽ ഏറെ പിന്നിലായിരുന്ന ശ്രേയ അവസാന റൗണ്ടുകളിൽ വലിയ മുന്നേറ്റം നടത്തുകയായിരുന്നു. സംസ്ഥാന മേളയിലും മികവ് പുലർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ താരം.