കൽപ്പറ്റ: ജില്ലാ സ്‌കൂൾ കായികമേളയിൽ സീനിയർ ബോയ്സ് 3,000 മീറ്റർ ഓട്ടത്തിലും സ്വർണം സ്വന്തമാക്കി അഭിലാഷ് ശ്രീജിത്ത്. വയനാട് സ്‌പോർട്സ് ഹോസ്റ്റൽ വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച നടന്ന 1500 മീറ്റർ ഓട്ടത്തിലും അഭിലാഷ് സ്വർണം നേടിയിരുന്നു. എസ്.കെ.എം.ജെ പ്ലസ്ടു വിദ്യാർത്ഥിയാണ്.വെള്ളമുണ്ട സ്വദേശികളായ ശ്രീജിത്ത്- ഷൈജി ദമ്പതികളുടെ മകനാണ്. ഇന്ന് നടക്കുന്ന ക്രോസ് കൺട്രി മത്സരത്തിലും അഭിലാഷ് മത്സരിക്കുന്നുണ്ട്.
സ്‌പോർട്സ് ഹോസ്റ്റൽ വിദ്യാർത്ഥി ആയതിനാൽ മരവയൽ സ്റ്റേഡിയത്തിൽ നിന്നാണ് കഴിഞ്ഞ ഒരു മാസമായി അഭിലാഷ് ഉൾപ്പെടെയുള്ള താരങ്ങൾ പരിശീലനം നടത്തുന്നത്. സിന്തറ്റിക് ട്രാക്കിൽ എല്ലാ ദിവസവും പരിശീലനം നടത്താൻ കഴിയുന്നതിനാൽ മത്സരത്തിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ കഴിഞ്ഞെന്ന് അഭിലാഷ് പറയുന്നു.