മാനന്തവാടി: മാനന്തവാടി തലശ്ശേരി റൂട്ടിൽ കണിയാരത്ത് കെ.എസ്.ആർ.ടി.സി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവറടക്കം 13 ഓളം യാത്രക്കാർക്ക് പരിക്ക്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും, കൊട്ടിയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറുമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. ടിപ്പറുമായിടിച്ചശേഷം കെ.എസ്.ആർ.ടി.സി ബസ് സമീപത്തെ കടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കടയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടിപ്പറിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ബസ് യാത്രക്കാരുടെ പരാതി.