സുൽത്താൻ ബത്തേരി : താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ചികിത്സാ സൗകര്യം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് സൂപ്രണ്ടിനെ കണ്ട് സംസാരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ , ടി.ജി ചെറുതോട്ടിൽ, സക്കരിയ മണ്ണിൽ, എടക്കൽ മോഹനൻ, കെ.എം.വർഗീസ്, ശ്രീജിത്ത്, രൻജിത്ത് എന്നിവർ പങ്കെടുത്തു.