junioboys
ജൂനിയർ ബോയ്സ് റിലേയിൽ ജേതാക്കളായ മാനന്തവാടി ഉപജില്ല ടീം

കൽപ്പറ്റ: രണ്ടുദിവസമായി മുണ്ടേരി മരവയൽ എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടന്നുവരുന്ന പന്ത്രണ്ടാമത് റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ മാനന്തവാടി ഉപജില്ലയ്ക്ക് മുന്നേറ്റം. 243 പോയിന്റുമായാണ് മാനന്തവാടി ഉപജില്ല കുതിക്കുന്നത്. സുൽത്താൻ ബത്തേരി ഉപജില്ല 205 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 170 പോയിന്റുമായി വൈത്തിരി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. മാനന്തവാടി ഉപജില്ല 27 സ്വർണം 23 വെള്ളി 21 വെങ്കലം എന്നിങ്ങനെയാണ് കരസ്ഥമാക്കിയത്. സുൽത്താൻബത്തേരി ഉപ ജില്ല 19 സ്വർണം, 23 വെള്ളി, 21 വെങ്കലം. വൈത്തിരി ഉപജില്ല 15 സ്വർണം, 19 വെള്ളി, 22 വെങ്കലം.
കാട്ടിക്കുളം സ്‌കൂളിന്റെ മുന്നേറ്റമാണ് മാനന്തവാടി ഉപജില്ലയ്ക്ക് കൂടുതൽ സഹായകരമായത്. 94 പോയിന്റുമായി മാനന്തവാടി ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 15 സ്വർണമാണ് ജി.എച്ച്.എസ്.എസ് കാട്ടിക്കുളം നേടിയെടുത്തത്.

സ്‌കൂൾ തലത്തിൽ ജി.എം.ആർ.എസ് കൽപ്പറ്റയാണ് 61 പോയിന്റുമായി രണ്ടാമത്. കാക്കവയൽ സ്‌കൂൾ 26.പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. മുൻകാലങ്ങളിൽ മികച്ച നിലവാരം പുലർത്തിയിരുന്ന മീനങ്ങാടി സ്‌കൂൾ ഇത്തവണ നാലാം സ്ഥാനത്താണ്.

ജൂനിയർ ബോയ്സ് റിലേ

മാനന്തവാടി ജേതാക്കൾ

കൽപ്പറ്റ: 4 ഗുണം 100 മീറ്റർ ജൂനിയർ ബോയ്സ് റിലേയിൽ മാനന്തവാടി ഉപജില്ല ജേതാക്കൾ.അമൽ റോഷൻ ( കണിയാരം ഫാദർ ജി.കെ.എം.എച്ച്.എസ്.എസ്) എൻ.എസ്.വിപിൻ (എം.ടി.ഡി.എച്ച്.എസ്.എസ് തൊണ്ടർനാട് )എ.ബി.വിമൽ ( ജി.എച്ച്.എസ്.എസ് കാട്ടിക്കുളം) എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്.

സബ് ജൂനിയർ ഗേൾസ് റിലേ
ബത്തേരി ജേതാക്കൾ

കൽപ്പറ്റ: സബ് ജൂനിയർ ഗേൾസ് റിലേ ബത്തേരി ഉപജില്ല ജേതാക്കൾ. ഏയ്ഞ്ചൽ ട്രീസ (അസംപ്ഷൻ എച്ച്.എസ്.എസ് ബത്തേരി), മരിയ എലിസബത്ത് (സെന്റ് മേരീസ് എച്ച്.എസ്.എസ് മുള്ളൻകൊല്ലി),
ഫാത്തിമത്ത് റാഹില (ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ) എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്.

ജൂനിയർ ഗേൾസ് റിലേ
വൈത്തിരി ജേതാക്കൾ

കൽപ്പറ്റ: ജൂനിയർ ഗേൾസ് റിലേയിൽ വൈത്തിരി ഉപജില്ല ജേതാക്കളായി. സി.കെ.ദീപിക ( ജി.എം.ആർ.എസ് കൽപ്പറ്റ ), കെ.എസ്.അനാമിക ( നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ), ശാമിലി രാമചന്ദ്രൻ ( ജി.എം.ആർ.എസ് പൂക്കോട് ), കെ.എം.ആദിത്യ ( ജി.എം.ആർ.എസ് കൽപ്പറ്റ) എന്നിവരാണ് പങ്കെടുത്തത്.