
കായംകുളം: കോൺഗ്രസ് നേതാവും ഡി.സി സി പ്രസിഡന്റായിരുന്ന സി.ആർ ജയപ്രകാശിന്റെ ചരമ വാർഷികം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ കായംകുളത്ത് ആചരിച്ചു.
രാവിലെ എട്ടുമണിക്ക് പുഷ്‌പാർച്ചന തുടർന്ന് പത്തിയൂരിലെ സ്‌മൃതിമണ്ഡലത്തിൽ നടന്ന അനുസ്മരണ സമ്മേളനം വി.എം സുധീരൻ ഉദ്ഘാടനം ചെയ്തു. സംശുദ്ധ രാഷ്ട്രീയത്തിന്റെ ജ്വലിക്കുന്ന മുഖമായി എന്നും സി ആർ ജയപ്രകാശ് നിലനിൽക്കുമെന്ന് വി എം സുധീരൻ അഭിപ്രായപ്പെട്ടു. സഹകരണ മേഖലയിൽ വിലമതിക്കാനാകാത്ത സംഭാവനകളാണ് സി.ആർ ജയപ്രകാശ് നൽകിയതെന്നും അദ്ദേഹം അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ് ബാബു കൊരമ്പയിൽ അധ്യക്ഷത വഹിച്ചു.
രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പി.സി വിഷ്ണുനാഥ് എം.എൽ.എ, അഡ്വ.പി.എസ് ബാബുരാജ്,കെ.പി ശ്രീകുമാർ, കെ. പുഷ്പദാസ്,എ.ജെ ഷാജഹാൻ,കെ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.