 
ആലപ്പുഴ: ഗുരുധർമ്മ പ്രചാരകൻ ബേബി പാപ്പാളിൻ സമാഹരിച്ച് തയ്യാറാക്കി പ്രസിദ്ധീകരിച്ച 2023ലെ പ്രതിമാസ ചതയദിന-ഷഷ്ഠി വ്രത ലഘുകലണ്ടറിന്റെ വിതരണോദ്ഘാടനം കണിച്ചുകുളങ്ങര ഗുരുക്ഷേത്ര നടയിൽ കണിച്ചുകുളങ്ങര ദേവസ്വം കമ്മിറ്റി അംഗം പി.പ്രകാശിന് ആദ്യകോപ്പി നൽകി ദേവസ്വം മാനേജർ മുരുകൻ പെരക്കൻ നിർവഹിച്ചു. ചടങ്ങിൽ തുറവൂർ വിനീത്, സുമാ വിശ്വംഭരൻ, ശുഭ , സുധർമ്മ, ടി.എസ്.ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.