ആലപ്പുഴ: സമാധാനപരമായി ജനങ്ങൾ ജീവിക്കുന്ന അന്തരീക്ഷത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട് കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വർഗീയമായി ആളുകളെ ചേരിതിരിവ് ഉണ്ടാക്കുന്നതിനും ഇടയായ വിഴിഞ്ഞം സംഭവം ദൗർഭാഗ്യകരമാണെന്ന് ഗാന്ധിയൻ ദർശന വേദി ആലപ്പുഴ ജില്ല നേതൃ സമ്മേളനം അഭിപ്രായപ്പെട്ടു.ജനങ്ങളെ തമ്മിൽ അകറ്റുന്ന പ്രവർത്തികളിൽ നിന്ന് എല്ലാവരും വിട്ടു ഒഴിയണമെന്നും സമരങ്ങളെ നേരിടുന്നത് ആയുധങ്ങൾ കൊണ്ടല്ല ആശയങ്ങൾ കൊണ്ടാണെന്ന് ഗാന്ധിയൻ ദർശന വേദിയുടെ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു.ഗാന്ധിയൻ ദർശന വേദി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഹക്കീം മുഹമ്മദ് രാജാ അദ്ധ്യക്ഷത വഹിച്ചു.