
കറ്റാനം: യുവമോർച്ച ഭരണിക്കാവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം മേഖല പ്രസിഡന്റ് ബി. അജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം സിദ്ധാർത്ഥ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയംഗം എസ്. അർജുൻ, മേഖല വൈസ് പ്രസിഡന്റ് ബൈജു ദാമോദരൻ, ജനറൽ സെക്രട്ടറി സുമേഷ് സോമൻ, മേഖല ബൂത്ത് പ്രസിഡന്റ് ഗോപൻ, ശ്രീഹരി എന്നിവർ സംസാരിച്ചു.