അമ്പലപ്പുഴ: നിരോധിത പുകയില ഉത്പന്നങ്ങൾ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്ന തിരുവമ്പാടി സ്വദേശി പിടിയിൽ. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വളപ്പ് ഉസ്മാൻ്റെ മകൻ ഷിബുവിനെ (41) ആണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്.സ്കൂട്ടറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കൊണ്ടു നടന്ന് വിൽപ്പന നടത്തുന്നതിനിടെ കളർകോട് ചിന്മയാ സ്കൂളിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.350 പായ്ക്കറ്റ് ഹാൻസ് കണ്ടെടുത്തു. ഇയ്യാൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.