aids-day-bhoovaneswary-
ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മാന്നാർ കുരട്ടിക്കാട് ശ്രീ ഭൂവനേശ്വരി സ്കൂളിൽ മെഡിക്കൽ ആഫീസർ ഡോ.ചിത്ര സാബു ആരോഗ്യ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകുന്നു

മാന്നാർ: മാന്നാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുരട്ടിക്കാട് ശ്രീ ഭൂവനേശ്വരി സ്കൂളിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ. ചിത്ര സാബു ആരോഗ്യ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയപ്രസാദ് ലഹരി വിമോചന ക്ലാസിനു നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ റജി ഡെയിൻസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിവേക്, ഹഫീസ്, ശ്രീജിത്ത്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് രാജിമോൾ, സ്‌കൂൾ പ്രിൻസിപ്പൽ നിഷാ രാജ് എന്നിവർ പങ്കെടുത്തു.