photo
കെ.വി.എം. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ ലോക എയ്ഡ്സ് ദിനാചരണത്തിൽ ആശുപത്രി സീനിയർ കൺസൾട്ടണ്ട് ഫിസിഷ്യൻ ഡോ.പി.വിനോദ്കുമാർ എയ്ഡ്സ് ദിന സന്ദേശം നൽകുന്നു

ചേർത്തല: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കെ.വി.എം. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ സെമിനാർ,ബോധവത്കരണ കലാപരിപാടികൾ എന്നിവ നടത്തി. ഇതിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ ആശുപത്രി സീനിയർ കൺസൾട്ടണ്ട് ഫിസിഷ്യൻ ഡോ.പി.വിനോദ്കുമാർ എയ്ഡ്സ് ദിന സന്ദേശം നൽകി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.എം കോളേജ് ഒഫ് നഴ്സിംഗ്,കെ.വി.എം നഴ്സസ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥിനികൾ ബോധവത്കരണ കലാപരിപാടികൾ സംഘടിപ്പിച്ചു.പി.ആർ.അസി.മാനേജർ ആശാലത,പി.ആർ.ഒമാരായ സാജൻ,റിൻസി എന്നിവർ നേതൃത്വം നൽകി.