ഹരിപ്പാട്: കരുവാറ്റ യു.ഐ.ടി കോളേജിന് കെട്ടിടം നിർമ്മിക്കാൻ രമേശ് ചെന്നിത്തല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 35 ലക്ഷം രൂപ അനുവദിച്ചു. ഹരിപ്പാട് നിയോജകമണ്ഡലത്തിൽ കേരള യൂണിവേഴ്സിറ്റിയുടെ രണ്ട് യു.ഐ.ടി സെന്ററും ഒരു ഐ.എച്ച്.ആർ.ഡി കോളേജുമാണുളളത്. നിർമ്മാണം പൂർത്തിയായ കാർത്തികപ്പളളി ഐ.എച്ച്.ആർ.ഡി കോളേജിന്റെ ഇരുനില കെട്ടിടം ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉടൻ നിർവഹിക്കും. മുതുകുളം യു.ഐ.ടിക്ക് പുതുതായി കെട്ടിടം നിർമ്മിക്കാൻ സ്ഥലം അനുവദിക്കുന്നതിനുളള ഫയൽ സർക്കാർ പരിഗണനയിലാണെന്നും ചെന്നിത്തല പറഞ്ഞു.