ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ. മാധവ മെമ്മോറിയൽ കോളേജിലെ ഭൗതികശാസ്ത്ര വിഭാഗവും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റും സംയുക്തമായി ഒപ്ടിക്സ് ആൻഡ് ഫോട്ടോണിക്സ് എന്ന വിഷയത്തിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു. മണിപ്പാൽ അക്കാഡമി ഒഫ് ഹയർ എഡ്യുക്കേഷൻ അറ്റോമിക് ആൻഡ് മോളിക്യുലാർ ഫിസിക്സ് പ്രൊഫ. ഡോ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി.പി. ഷർമിള അദ്ധ്യക്ഷയായി. അദ്ധ്യാപകരായ ഡോ. എസ്. ഷീല, എസ്. രഞ്ജിനി, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. എസ്.ആർ. ചലന, ഡോ. അരുൺ എസ്.പ്രസാദ് എന്നിവർ സംസാരിച്ചു. ഒപ്ടിക്കൽ ടെക്നിക്സ് ഇൻ ബയോളജി ആൻഡ് മെഡിസിൻ എന്ന വിഷയത്തിൽ ഡോ. സന്തോഷ്, ഫോട്ടോ ഫിസിക്സ് ഒഫ് ക്വാണ്ടം ഡോട്ട്സിൽ ഡോ. ഡി. നടരാജ് എന്നിവർ ചർച്ച നയിച്ചു. വിദ്യാർത്ഥികളും ഗവേഷകരും അദ്ധ്യാപകരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.